Deshabhimani

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം നല്‍കി മോഹന്‍ലാലും ടൊവിനോയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 05:49 PM | 0 min read

വയനാട് > ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്മാരായ മോഹന്‍ലാലും ടൊവിനോ തോമസും. 25 ലക്ഷം രൂപ വീതമാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

നടന്‍ ആസിഫ് അലിയും സാമ്പത്തിക സഹായം നല്‍കിയിരുന്നു. എത്ര തുകയാണ് നല്‍കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയില്ല. താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും സംഭാവന ചെയ്തു. നിരവധി താരങ്ങളാണ് സാമ്പത്തിക സഹായവുമായി എത്തുന്നത്. ഉദാരമായാണ് താരങ്ങളും മറ്റു പ്രമുഖരും തുക നൽകുന്നത്. കൂടാതെ സഹായ അഭ്യര്‍ത്ഥനയുമായും താരങ്ങള്‍ എത്തുന്നുണ്ട്.

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ആ​ദ്യഘട്ടമായി 35 ലക്ഷം രൂപ കൈമാറി. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം നല്‍കി. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കി. നടന്മാരായ കമല്‍ഹാസന്‍ 25 ലക്ഷം രൂപയും വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി.


 



deshabhimani section

Related News

View More
0 comments
Sort by

Home