20 September Friday

സഹായം വേണോ? 112ൽ വിളിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം> അടിയന്തരസഹായം വേഗത്തിൽ ലഭിക്കാൻ 112 വിളിച്ചാൽ മതി. രാജ്യവ്യാപക ടോൾ ഫ്രീ നമ്പരായ 112ന്‌ കേരളത്തിൽ തുടക്കം. പൊലീസ്‌ ആസ്ഥാനത്ത്‌ ആരംഭിച്ച എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ  ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 112 എന്ന ടോൾഫ്രീ നമ്പരിലേക്ക് വിളിച്ചാൽ അതിവേഗം സഹായം ലഭ്യമാക്കാൻ കഴിയുന്നരീതിയിലാണ് ഇതിന്റെ കൺട്രോൾ റൂം. എല്ലാ ആവശ്യത്തിനും 112 ഡയൽ ചെയ്താൽ മതി.  പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിക്കുന്നത്‌ വിദ‌ഗ്‌‌ധരായ പൊലീസുദ്യോഗസ്ഥരാണ്‌.

സഹായംതേടി വിളിക്കുന്നത് എവിടെനിന്നാണെന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കമാൻഡ് സെന്ററിൽ അറിയാം. ജില്ലകളിലെ കൺട്രോൾ സെന്ററുകൾ മുഖേന കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. അതിനാൽ ഉടൻ സഹായം ലഭ്യമാക്കാൻ കഴിയും.

112 ഇന്ത്യ എന്ന മൊബൈൽ ആപ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ആപ്പിലെ പാനിക്ക് ബട്ടൺ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പരിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയുംചെയ്യും. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ, ഹെഡ്‌ കോർട്ടേഴ്‌സ്‌ എഡിജിപി മനോജ്‌ എബ്രഹാം എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top