27 September Monday

പ്രൊഫ. ടി എം പൈലി വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

കോതമംഗലം>  കോതമംഗലത്തെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന പ്രൊഫ. ടി എം പൈലി  (85) നിര്യാതനായി. ദീര്‍ഘകാലം എം എ കോളേജ് അധ്യാപകനായും 1982 മുതല്‍ 1990 വരെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി 1987 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചു.കോട്ടപ്പടി ആയത്തുകുടി തുരുത്തിയില്‍ കുടുംബാംഗമാണ്.(മാതിരപ്പിളളിയില്‍ താമസം )

ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.ഭാര്യ : സാലി,മക്കള്‍: സുനില്‍, അനിത, മരുമക്കള്‍: ഡോ. റിയ, സാബു. സംസ്‌കാരം ഇന്ന്   കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി സെമിത്തേരിയില്‍  നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top