21 February Friday

ടി കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

കൊച്ചി > കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി ടി കെ ഹംസ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ്‌ നടന്നത്. ടി കെ ഹംസയുടെ പേര് പി ടി എ റഹീം എംഎല്‍എ നിര്‍ദേശിക്കുകയും കെ എം എ റഹീം പിന്താങ്ങുകയും ചെയ്തു.

വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ നിര്‍ദേശിക്കുകയും കെ എം എ റഹീം പിന്താങ്ങുകയും ചെയ്തു. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, റസിയ ഇബ്രാഹീം, വി എം രഹ്ന എന്നിവര്‍ പങ്കെടുത്തു.യുഡിഎഫ് അംഗമായ പി വി അബ്ദുല്‍ വഹാബ് എംപി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി
പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യുഡിഎഫ് ഭരണ സമിതിയുടെ
കാലത്താണ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍ വന്നത്. അഞ്ച് വര്‍ഷമാണ് വഖഫ്
ബോര്‍ഡിന്റെ കാലാവധി.


 


പ്രധാന വാർത്തകൾ
 Top