21 September Saturday

സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടിജെഎസ് ജോര്‍ജിന്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

തിരുവനന്തപുരം> സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2017, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനും പത്രാധിപരുമായ ടിജെഎസ് ജോര്‍ജിന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണിത്. ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനും ആര്‍ പാർവതി ദേവി, എൻ.പി.രാജേന്ദ്രൻ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് ടി.ജെ.എസ്. ജോർജിനെ തിരഞ്ഞെടുത്തത്.

എഴുത്തുകാരനെന്ന നിലയില്‍ അന്താരാഷ്ട്ര പ്രശസ്തനായ ടിജെഎസ് ജോര്‍ജ് ഫ്രീ പ്രസ് ജേര്‍ണല്‍(മുംബൈ), ദ സെര്‍ച്ച് ലൈറ്റ്, ഏഷ്യാ വീക്ക്- സ്ഥാപക എഡിറ്റര്‍ (ഹോങ്കോങ്) എന്നിങ്ങനെ പ്രവര്‍ത്തിച്ചു.അമ്മു ജോര്‍ജാണ് ഭാര്യ, മക്കള്‍: ഗീത്‌, ഷീബ
 


പ്രധാന വാർത്തകൾ
 Top