18 October Friday

ടൈറ്റാനിയം അഴിമതി അന്വേഷണം സിബിഐക്ക്‌ വിട്ടു; ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആരോപണവിധേയർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

തിരുവനന്തപുരം > ടൈറ്റാനിയം അഴിമതി അന്വേഷണം സിബിഐക്ക്‌ വിട്ടു.  മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെയുള്ള അന്വേഷണമാണ് സിബിഐക്ക് വിട്ടത്. സ്ഥാപനത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ്‌ അന്വേഷണം.
 
 അന്താരാഷ്ട്ര- അന്തർ സംസ്ഥാനബന്ധങ്ങൾ ഉള്ളതിനാലാണ് സിബിഐക്ക് വിടുന്നത്. അഴിമതിയിൽ ഉൾപ്പെട്ട കമ്പിനികൾ വിദേശകമ്പിനികളായതിനാൽ വിദേശത്തുപോയി അന്വേഷണം നടത്തേണ്ടതിനാലാണ് സിബിഐ അന്വേഷണം. അന്വേഷണത്തിനായി വിജിലൻസ് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. നയതന്ത്രമാർഗങ്ങൾ തേടാനായിരുന്നു ഇന്റർപോളിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിടുന്നത്.

 തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ മലിനീകരണ നിയന്ത്രണ പദ്ധതിയിൽ 127 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കേസ്. 256.1 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതിയിലാണ് അഴിമതി. മെക്കോൺ കമ്പിനിക്കായിരുന്നു പ്രൊജക്ടിന്റെ കൺസൽട്ടൻസി ചുമതല.  ചെമട്ടൂർ എക്കോപ്ലാനിംഗ്  കമ്പിനിക്കായിരുന്നു പദ്ധതി ചുമതല. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും മുമ്പെ രണ്ടാം ഘട്ടത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. 62 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നു.



 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top