13 October Sunday

കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ പുലി കുടുങ്ങി; ചത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

കാസര്‍കോട് > അഡൂര്‍ മല്ലംപാറയില്‍ പുലി കെണിയില്‍ കുടുങ്ങി. വനംവകുപ്പുകാര്‍ എത്തി പരിശോധിക്കുമ്പോഴേക്കും ശ്വാസം മുട്ടി ചത്തിരുന്നു. സ്വകാര്യവ്യക്തിയുടെ റബ്ബര്‍തോട്ടത്തിന്റെ അതിര്‍ത്തിയില്‍ പന്നിയെ പിടികൂടാന്‍ വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.


വെള്ളിയാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. അലര്‍ച്ച കേട്ട് എത്തിയ നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. കണ്ണൂരില്‍ നിന്നും ആര്‍ആര്‍ടി സംഘം ഒന്നരയോടെ എത്തി പരിശോധിച്ചപ്പോഴേക്കും പുലി ചത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top