പാലക്കാട്> അട്ടപ്പാടിയില്‍ ചീരക്കടവില്‍ പുലി പശുവിനെ ആക്രമിച്ചു. നമ്പി രാജന്‍ എന്നയാളുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. പശുവിന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
മേയാന്‍ വിട്ട പശുവിനെയാണ് പുലി ആക്രമിച്ചത്. സമീപത്ത് ജോലി ചെയ്തിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ പുലി ഓടിപ്പോകുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലകളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..