17 February Sunday

ബത്തേരിയിൽ പശുക്കളെ കടിച്ചുകൊന്ന കടുവയെ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

തേലമ്പറ്റയിൽ കൂട്ടിൽ രാത്രി പതിനൊന്നോടെ കുടുങ്ങിയ കടുവ

സുല്‍ത്താന്‍ ബത്തേരി> ബത്തേരി നായ്ക്കട്ടിക്കടുത്ത തേലമ്പറ്റയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തൊഴുത്തില്‍ കെട്ടിയ പശുക്കുട്ടിയെ കടിച്ചു കൊല്ലുകയും പകല്‍ പന്ത്രണ്ടിന് വയലില്‍ മേഞ്ഞ മറ്റൊരു പശുവിനെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കടുവ രാത്രി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടു.മൂഞ്ഞനാട്ട് പാപ്പച്ചന്റെ പശുക്കുട്ടിയെയാണ് കടുവ കൊന്നത്.

നൂല്‍പ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അംഗം എം സി അനിലിന്റെ പശുവിനെയാണ് പരിക്കേല്‍പ്പിച്ചത്.തുടര്‍ന്ന് സി പി ഐ എം നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കടുവയെ കൂടുവച്ച് പിടികൂടാന്‍ തീരുമാനിച്ചത്. വൈകീട്ട് ആറരയോടെ സ്ഥാപിച്ച കൂട്ടിലാണ് രാത്രി പതിനൊന്നിന് കടുവ കുടുങ്ങിയത്.

ബുധനാഴ്ച പുലര്‍ച്ചെ കൂടു സഹിതം കടുവയെ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ എത്തിച്ചു. കടുവയെ എങ്ങോട്ടാണ് കൊണ്ടുപോവുകയെന്നത് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുമായി കൂടിയാലോചിച്ച്  തീരുമാനിക്കും.

 


പ്രധാന വാർത്തകൾ
 Top