18 November Monday

ചെക്ക്‌ തട്ടിപ്പ്‌: തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

അജ്‌മാൻ> ബിഡിജെഎസ്‌ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിലായി. ചൊവ്വാഴ്‌ച അജ്‌മാൻ എയർപോർട്ടിലിറങ്ങിയ ഉടൻ പൊലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

പത്തു മില്യൺ ദിർഹത്തിന്റെ (20 കോടി രൂപ)വണ്ടിച്ചെക്ക്‌ നൽകിയെന്ന ബിസിനസ്‌ പങ്കാളിയുടെ പരാതിയിലാണ്‌ അറസ്‌റ്റെന്ന്‌ പൊലീസ്‌ പറഞ്ഞു. ബുധനാഴ്‌ച രാത്രി തുഷാറിനെ അജ്‌മാൻ ജയിലിലേക്ക്‌ മാറ്റി.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി.

ബിസിനസ് നഷ്‌ടത്തിലായതോടെ നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും വാക്ക്‌ പാലിച്ചില്ല.
തുടർന്ന്‌  ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ്‌ അറസ്‌റ്റ്‌ ഉണ്ടായത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top