21 September Saturday

തുഷാർ വെള്ളാപ്പള്ളിയുടെ അറസ്‌റ്റ്‌ : കേന്ദ്രം ഇടപെടണമെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

തിരുവനന്തപുരം> എസ്‌എൻഡിപി യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ അജ്‌മാനിൽ അറസ്‌റ്റിലായ സംഭവത്തിൽ  കേന്ദ്രം ഇടപെടണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

തുഷാറിന്‌ സാധ്യമായ എല്ലാ നിയമ സഹായങ്ങളും നൽകണമെന്നാവശ്യപ്പെട്ട്‌  കേന്ദ്രവിദേശകാര്യമന്ത്രി എസ്‌ ജയശങ്കറിന്‌ കത്തയച്ചു. വൈദ്യ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു. 

ചെക്ക്‌ കേസിൽ  അറസ്‌റ്റിലായ  തുഷാർ വെള്ളാപ്പള്ളി അജ്‌മാനിൽ ജയിലിലാണ്‌.10വർഷം മുമ്പ്‌ ബിസിനസ്‌  പങ്കാളിയുമായി ഉണ്ടായ ഇടപാടിലാണ്‌ അറസ്‌റ്റ്‌ .


പ്രധാന വാർത്തകൾ
 Top