29 February Saturday

സുഭാഷ്‌ വാസുവിനെ ബിഡിജെഎസിൽനിന്ന്‌ പുറത്താക്കി; വൻ സാമ്പത്തിക ക്രമക്കേട്‌ നടത്തിയെന്ന്‌ തുഷാർ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ആലപ്പുഴ > ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി  സുഭാഷ് വാസുവിനെ പാർട്ടിയിൽനിന്ന്‌ പുറത്താക്കി. സാമ്പത്തിക ക്രമക്കേടും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കാരണത്താലുമാണ് ചേർത്തലയിൽ ചേർന്ന സംസ്ഥാന കൗൺസിൽ പുറത്താക്കലെന്ന് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സൂഭാഷ് വാസു രാജി വയ്ക്കണം.ഇല്ലായെങ്കിൽ BJP കേന്ദ്ര നേതൃത്വത്തെ സമീപിച്ച് സ്ഥാനത്തു നിന്ന് നീക്കാൻ നടപടി സ്വീകരിക്കും.സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സൂഭാഷ് വാസു രാജി വയ്ക്കണം.ഇല്ലായെങ്കിൽ BJP കേന്ദ്ര നേതൃത്വത്തെ സമീപിച്ച് സ്ഥാനത്തു നിന്ന് നീക്കാൻ നടപടി സ്വീകരിക്കും -‐ തുഷാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top