തൃശൂർ
വീണ്ടും പൂരാരവം. മഹാമാരി തടഞ്ഞ രണ്ടാണ്ടിന്റെ ഇടവേളക്കുശേഷം പൂരത്തെ നെഞ്ചോടുചേർക്കാൻ ശക്തന്റെ തട്ടകത്തിലേക്ക് ചരിത്രം കാണാത്ത ജനപ്രവാഹം.
ഗജവീരന്മാരുടെ നെറ്റിപ്പട്ടത്തിളക്കത്തിൽ പൂരനഗരിക്ക് സുവർണശോഭ. ഇരുണ്ടുകൂടിയ മഴമേഘങ്ങൾ പൂരപ്രഭയ്ക്കുമുന്നിൽ വഴിമാറി. ജനമനസ്സുകളിൽ മാരിവില്ലഴക് വിരിഞ്ഞു. ഇലഞ്ഞിച്ചോട്ടിലെ മേള ഗർജനത്തിനും മഠത്തിൽ വരവിലെ പഞ്ചവാദ്യധാരയ്ക്കും മുന്നിൽ മേടസൂര്യനും തലകുനിച്ചു. സന്ധ്യയ്ക്ക് കുടമാറ്റ സമയത്ത് പെയ്ത മഴ പൂരാവേശം തെല്ലും ചോർത്തിയില്ല. മണ്ണിലും വിണ്ണിലും നിറഞ്ഞ നിറച്ചാർത്തുകൾക്കു നടുവിൽ വർണഭേദങ്ങളില്ലാതെ ഒരിക്കൽക്കൂടി നാടൊന്നായി. 30 മണിക്കൂർ വിശ്വസൗന്ദര്യക്കാഴ്ചകൾ. ബുധൻ പകൽ പൂരത്തിനുശേഷം ഇരുവിഭാഗവും ഉപചാരം ചൊല്ലിപ്പിരിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..