06 July Wednesday

ഗ്രൂപ്പ് വഴക്കിൽ കോൺഗ്രസ്‌ അംഗം രാജിവെച്ച തൃക്കൂരിൽ എൽഡിഎഫിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

തൃശൂർ> തൃക്കൂർ ആലേങ്ങാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. 285 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ തോമസ് വിജയിച്ചത്. ഗ്രൂപ്പ് തർക്കത്തെ തുടർന്ന്  കോൺഗ്രസ് അംഗം രാജിവെച്ചതിനെ തുടന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിലെ  ജിയോ പനോക്കാരൻ കൊൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് രാജി വച്ചതിനെ തുടർന്നാ്യയിരുന്നു ഉപതെരഞ്ഞെടുപ്പ്‌. യുഡിഎഫ്‌ 10, എൽഡിഎഫ്‌ 5, ബിജെപി 1  എന്നിങ്ങനെയാണ്‌ കക്ഷിനില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top