04 December Wednesday

തൃക്കരിപ്പൂർ പ്രസ്‌ ഫോറം മാധ്യമ പുരസ്കാരം ദേശാഭിമാനി റിപ്പോർട്ടർ എസ് ശ്രീലക്ഷ്മിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

എസ് ശ്രീലക്ഷ്മി

തൃക്കരിപ്പൂർ > തൃക്കരിപ്പൂർ പ്രസ്‌ഫോറം ഏർപ്പെടുത്തിയ ടി വി ചവിണിയൻ സ്മാരക പത്ര മാധ്യമ അവാർഡ്‌ ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എസ് ശ്രീലക്ഷ്മിക്ക്‌. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ അവാർഡിന് ന്യൂസ് മലയാളം വയനാട് റിപ്പോർട്ടർ രതീഷ് വാസുദേവും അര്ർഹനായി.

15 ന് പകൽ മൂന്നിന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പുരസ്കാരം വിതരണം ചെയ്യും. വി കെ രവീന്ദ്രൻ, ഡോ. വി പി പി മുസ്തഫ, തൃക്കരിപ്പൂർ വേണു എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top