27 March Monday

തൃക്കാക്കരയിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

തൃക്കാക്കര> തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പ് വ്യാഴം രാവിലെ നടക്കും. നഗരസഭ ഭണ സമിതിയിലെ ഭിന്നിപ്പിനെ തുടർന്ന് നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംമ്പിള്ളി രാജിവച്ച സാഹചര്യത്തിലാണ് വ്യാഴം സ്ഥിരം സമിതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഐ ഗ്രൂപ്പിൽ നിന്നുള്ള രണ്ട് യുവ നേതാക്കളിൽ നിന്നും ഒരാളെ രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി കാര്യ കമ്മറ്റി തീരിമാനിക്കും. ഏഴ് അംഗങ്ങൾ ഉള്ള സ്ഥിരം സമിതിയിൽ യുഡിഎഫിന് നാലും എൽഡിഎഫിന് രണ്ടും  അംഗങ്ങൾ വീതമാണുള്ളത്. ഒരംഗം സ്വതന്ത്രനാണ്. യുഡിഎഫിലെ ലാലി ജോഫിൻ  സ്ഥലത്തില്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല. സ്വതന്ത്ര അംഗം വർഗീസ് പ്ലാശ്ശേരിയുമായും ലീഗ് അംഗം പി എം യൂനസുമായും യുഡിഎഫ് ചർച്ച നടത്തിയെങ്കിലും  ഇവർ മനസ്സ് തുറന്നിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top