24 July Wednesday

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

അടൂർ> കല്ലടയാറ്റിലെ മണ്ണടി തെങ്ങാംപുഴകടവിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മണ്ണടി ദളവാ ജംഗ്ഷൻ കണ്ണംതുണ്ടിൽ വീട്ടിൽ നാസറുദീൻ - സബീല ദമ്പതികളുടെ മക്കളായ അബ്ദുൾ നസീം (18) നിയാസ് (16) വിരുന്നെത്തിയ  പോരുവഴി അമ്പലത്തും ഭാഗം മാജിത മൻസിലിൽ നജീബ് - മാജിത ദമ്പതികളുടെ മകൻ അജ്മൽ ഷാ (15)  എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പകൽ 12.45 ഓടെയാണ് സംഭവം. ദളവ ജങ്ഷഷന് സമീമുള്ള തെണ്ടാംപുഴ കടവിൽ കൂട്ടുകാരായ നാലംഗ സംഘം കുളിക്കാൻ പോയതാണ്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും ഒഴുക്കില്ലായിരുന്നു. അബ്ദുൾനസീം കുളി കളി കഴിഞ്ഞ് കരയിൽ കയറി. ഈ സമയത്താണ് സഹോദരൻ അജ്മലും നിയാസും കയത്തിൽപ്പെട്ട് മുങ്ങി താഴുന്നത് കണ്ടത്.ഇവരെ രക്ഷപ്പെടുത്താൻ ആറ്റിലേക്ക് ചാടിയ നസീം മുങ്ങി മരിക്കുകയായിരുന്നു.ഇവരോടൊപ്പം കുളിക്കാൻ വന്ന മറ്റൊരു കൂട്ടുകാരൻ ഇവർ മുങ്ങി താഴുന്നത് കണ്ട് സമീപവാസികളെ അറിയിച്ചതനുസരിച്ച് എത്തിയവർ ആറ്റിൽ ചാടി ഇവരെ കയത്തിൽ നിന്നും പുറത്തെടുത്തെപ്പോഴേക്കും മരിച്ചു.മൂന്ന് പേരും ഒരിടത്തും തന്നെയാണ് കിടന്നത് .വിവരമറിഞ്ഞ് പൊലീസ് സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top