22 February Saturday

പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

പട്ടയം റദ്ദാക്കിയ ആംബർ ഡെയ്‌ൽ റിസോർട്ട്‌

ഇടുക്കി> പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി. പട്ടയവ്യവസ്ഥ ലംഘിച്ചതിനാണ് ഇടുക്കി കലക്‌ടർ പട്ടയം റദ്ദാക്കിയത്‌. ആംബർഡെയിൽ റിസോർട്ടിന്റെയും ഇപ്പോൾ നിർമ്മാണത്തിലുള്ള രണ്ട്‌ റിസോർട്ടുകളുടേയും പട്ടയമാണ്‌ റദ്ദാക്കിയത്‌. റിസോർട്ടുകൾ നിൽക്കുന്ന ഭൂമി സർക്കാരിലേക്ക്‌ ഏറ്റെടുക്കാൻ നിർദ്ദേശം നൽകി.

പട്ടയം ലഭിക്കുന്നതിന്‌ ആവശ്യമായ  രേഖകൾ റിസോർട്ട്‌ ഉടമകൾക്ക്‌ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. പട്ടയ വ്യവസ്‌ഥക്ക്‌ വിരുദ്ധമായി ഭൂമിൽ വാണിജ്യപ്രവർത്തനങ്ങൾ നടത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ്‌ നടപടി.

വിവാദമായ പ്ലം ജൂഡി റിസോർട്ടാണ്‌ അംബർ ഡെയിൽ എന്ന പുതിയ പേരിലുള്ളത്‌. പള്ളിവാസലിൽ എറ്റവും അപകടകരമായ പ്രദേശത്ത്‌ നിൽക്കുന്ന റിസോർട്ടാണിത്‌. ഇതിന്‌ താഴെയാണ്‌ പട്ടയം റദ്ദാക്കിയ മറ്റ്‌ രണ്ട്‌ റിസോർട്ടുകൾ പണിതിരുന്നത്‌. .


പ്രധാന വാർത്തകൾ
 Top