23 November Saturday

തൊഴിയൂർ സുനിൽവധം; മുഖ്യപ്രതി അഫ്ഗാനിലേക്ക് കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

തൃശൂർ > ആർഎസ്എസുകാരനായ തൊഴിയൂരിലെ സുനിൽ വധക്കേസിലെ മുഖ്യപ്രതി സെയ്തലവി അൻവരി  അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന. ചേകന്നൂർ മൗലവി വധക്കേസുൾപ്പെടെ നാല്‌ കൊലക്കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യൻ മുജാഹിദിൻ എന്ന തീവ്രവാദഗ്രൂപ്പിന്റെ സ്ഥാപകനേതാവാണിയാൾ. ഈ കേസിൽ ചാവക്കാട്‌ പാലയൂർ  മൊയ്നുദ്ദീൻ എന്ന മൊയ്തുവിനെ (49) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ്‌ചെയ്തിട്ടുണ്ട്‌.

സെയ്തലവി അൻവരി  പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ദുബായിലേക്ക്  കടന്നതായി സൂചന ലഭിച്ചു. ഇപ്പോൾ അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽ തീവ്രവാദഗ്രൂപ്പുകളിൽ പ്രവർത്തനങ്ങൾ  നടത്തിവരുന്നതായി സംശയിക്കുന്നു. ഇയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളടക്കം എട്ടുപേരാണ്‌ പ്രതികൾ.


പ്രധാന വാർത്തകൾ
 Top