24 August Saturday

ആരോഗ്യമേഖലയ‌്ക്ക‌് ഒരുകാലത്തും ഇല്ലാത്ത വിധമാണ് സർക്കാർ പണം ചെലവഴിക്കുന്നത്: തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

അടൂർ> ആരോഗ്യമേഖല മെച്ചപ്പെടുത്താൻ ഒരു കാലത്തും ചെയ്യാത്ത രീതിയിലാണ് സംസ്ഥാന സർക്കാർ പണം ചെലഴിക്കുന്നതെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. അടൂർ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി ആരംഭിച്ച ഡയാലിസിസ്  യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട ചികിത്സ സൗകര്യം സമൂഹത്തിന് നൽകുകയെന്ന ലക്ഷ്യമാണ് സർക്കാരിന്റേത്. അതു കൊണ്ടാണ് ആരോഗ്യമേഖലയിൽ പണം വാരിക്കോരി ചെലവഴിക്കുന്നത്. ക്യാൻസർ രോഗികളായ 85 ശതമാനം പേർക്കും ചികിത്സ സൗകര്യം നൽകുന്ന തരത്തിലേക്ക് തിരുവനന്തപുരം ആർസിസിയെയും കൊച്ചി, മലബാർ ക്യാൻസർ സെന്ററുകളെയും മാറ്റി. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 42 ലക്ഷം കുടുംബങ്ങൾക്കാണ് 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നൽകുന്നത്. ഇത് എല്ലാ വർഷവും നൽകുന്നു.

എന്നാൻ കാരുണ്യ ചികിത്സ പദ്ധതിയിൽ രണ്ടു ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. ഇത് ഒരു തവണ മാത്രമേ ലഭിക്കുകയുള്ളൂ. സാന്ത്വന പരിചരണരംഗം ഇ ഹെൽത്തിലേക്ക് പോകണമെന്നും അങ്ങനെ മാറിയാൽ മൊബൈൽ മെസേജിലൂടെ രോഗിയെ കാണാൻ ഡോക്ടർ എത്തുകയും ചികിത്സ നിർദേശിക്കുകയും ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എസ് മനോജ് അധ്യക്ഷനായി. സെക്രട്ടറി അഡ്വ. എസ് ഷാജഹാൻ സ്വാഗതം പറഞ്ഞു. മദർ തെരേസ കിഡ്നി ഫൗണ്ടേഷൻ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എംഎൽഎയും ഒപി യൂണിറ്റ് ഉദ്ഘാടനം കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസും നിർവഹിച്ചു.

മരണാനന്തര അവയവദാന സമ്മതപത്രം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഏറ്റുവാങ്ങി.കേരള ഷോപ്സ് ആൻഡ‌്  എസ്റ്റാബ്ലിഷ‌്‌മെന്റ് വർക്കേഴ‌്സ‌് വെൽഫെയർ ഫണ്ട‌് ബോർഡ് ചെയർമാൻ അഡ്വ. കെ അനന്തഗോപൻ സുവനീർ പ്രകാശനം ചെയ്തു. മുൻ എംഎൽഎ ആർ ഉണ്ണികൃഷ്ണപിള്ള വീൽചെയർ വിതരണോദ്ഘാടനം നിർവഹിച്ചു. മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റി രക്ഷാധികാരികളായ പി ബി ഹർഷകുമാർ, ടി ഡി ബൈജു, സിപിഐ ജില്ലാ അസി. സെക്രട്ടറി ഡി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ബി സതി കുമാരി, ടി മുരുകേഷ്, അഡ്വ. ആർ ബി രാജീവ് കുമാർ, ഡോ. ഷഹിൻഷാ, ഡോ. ശശി, ഡോ. പാപ്പച്ചൻ, ഡോ. തോമസ് മാത്യൂ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ ആർ അജീഷ‌്‌കുമാർ, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സന്തോഷ്, കെഎസ‌്‌കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ, മദർ തെരേസ  കരിയർ ഗൈഡൻസ് സെന്റർ ചെയർമാൻ പ്രൊഫ. പി കെ പ്രഭാകരകുറുപ്പ്, ജില്ലാ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് പി എസ് മോഹനൻ, അജിത്, സുമേഷ് നെല്ലിക്കുന്നിൽ, ജോർജ് ബേബി, അഖിലം അബുബേക്കർ, രോഹിണി, ഷീജാ പ്രകാശ്, അഖിൽ പെരിങ്ങനാടൻ, സിസ്റ്റർ ഉഷ, എ ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top