Deshabhimani

ഇവിടെയുണ്ട്‌ ശുദ്ധവായു; വായു മലിനീകരണം കുറഞ്ഞ നഗരമായി തിരുവനന്തപുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 11:28 AM | 0 min read

തിരുവനന്തപുരം> രാജ്യത്ത്‌ ഏറ്റവും മികച്ച വായുഗുണനിലവാരമുള്ള നഗരം തിരുവനന്തപുരം. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണിത്‌. 65 ആണ്‌  തിരുവനന്തപുരത്തിന്റെ വായുഗുണനിലവാര സൂചിക. ഡൽഹി 310, മുംബൈ 150, ചെന്നൈ 90, കൊച്ചി 80 എന്നിങ്ങനെയാണ്‌.  പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നത്‌.

 നഗരങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണം എന്ന ആശയത്തിൽ ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ  യുഎൻ ഹാബിറ്റാറ്റ്‌ ഷാങ്‌ഹായ്‌  മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച  വേൾഡ്‌ സിറ്റീസ്‌ ഡേയിൽ  ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച അഞ്ച്‌  നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെയും തെരഞ്ഞെടുത്തിരുന്നു
 വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ചും 115 വൈദ്യുതി ബസുകൾ പൊതുഗതാഗതത്തിന് വാങ്ങി നൽകിയും നഗരത്തിലുടനീളം 2000 സോളാർ തെരുവ് വിളക്കുകൾ സ്ഥാപിച്ചും മുഴുവൻ തെരുവ് വിളക്കും എൽഇഡിയിലേക്ക് മാറ്റുകയും ചെയ്താണ് നഗരസഭ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനം തുടരുന്നതെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home