തിരുവനന്തപുരം > യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ആഗസ്‌തിൽ 3.73 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. 2.95 ലക്ഷം പേർ യാത്രചെയ്‌ത 2022 ആഗസ്‌തിനെ അപേക്ഷിച്ച് 26 ശതമാനം വർധന.
പ്രതിദിനം ശരാശരി 12000 ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. വന്നുപോകുന്ന വിമാനങ്ങൾ എൺപതിലേറെയാണ്.
മാസം ആകെ 2416 വിമാനമാണ് സർവീസ് നടത്തിയത്. 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും വിദേശത്തേക്ക് 1.75 ലക്ഷം പേരും യാത്ര ചെയ്‌തു.
ആഴ്ചയിൽ ശരാശരി 126 സർവീസാണ് നിലവിൽ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യൻ നഗരങ്ങളിലേക്ക് 154 എണ്ണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..