05 April Sunday

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌: ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും

സ്വന്തം ലേഖകൻUpdated: Friday Feb 21, 2020

ന്യൂഡൽഹി > തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്‌  അദാനി ഗ്രൂപ്പിന്‌ കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി അടുത്ത ആഴ്‌ച പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി. വ്യാഴാഴ്‌ച ഹർജി പരിഗണിച്ച ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ്‌ അടുത്ത ആഴ്‌ചത്തേക്ക്‌ മാറ്റിയത്‌.
വിമാനത്താവളനടത്തിപ്പ്‌ അവകാശം അദാനി ഗ്രൂപ്പിന്‌ നൽകുന്നത്‌ പൊതുതാൽപ്പര്യത്തിന്‌ എതിരാണെന്ന വാദമാണ്‌ സർക്കാർ ഉന്നയിച്ചത്‌. ഈ ആവശ്യം  ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കവിഷയമായതിനാൽ സുപ്രീംകോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top