02 June Tuesday

തേനിയിൽ കാട്ടുതീ : 2 പേർ മരിച്ചു ; മൂന്നുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


തമിഴ്‌നാട്
തേനി രാസിംഗാപുരത്തുണ്ടായ കാട്ടുതീയിൽ അകപ്പെട്ട് ഒരു വയസ്സുകാരിയുൾപ്പടെ രണ്ട്പേർ മരിച്ചു. മൂന്നുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബോഡിനായ്ക്കന്നൂർ സ്വദേശി വിജയമണി(45), തിരുമൂർത്തിയുടെ മകൾ കൃതിക(ഒന്ന്‌) എന്നിവർ സംഭവസ്ഥലത്ത്‌ മരിച്ചു. സംഘത്തിലെ മഹേശ്വരി ശിവകുമാർ(25), മഞ്‌ജുള വെങ്കിടേഷ്(28), ലോഗേശ്വരൻ(20) എന്നിവർക്ക് സാരമായ പൊള്ളലേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച പകൽ മൂന്നരയോടെയാണ്‌ സംഭവം.

കോവിഡിനെ തുടർന്ന്‌ തമിഴ്‌നാട് അതിർത്തി പരിശോധന കർശനമാക്കിയിരുന്നു. ഇതിനാൽ പൂപ്പാറ പേത്തൊട്ടിയിലെ സ്വകാര്യതോട്ടം തൊഴിലാളികളായ ഒമ്പതംഗസംഘം കാട്ടുപാതയിലൂടെയാണ്‌ സ്വദേശമായ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക്‌ പോയത്‌.  ജണ്ടാർനിരപ്പുവഴി -ഒണ്ടിവീരൻ ക്ഷേത്രപാതയിലൂടെ തമിഴ്‌നാട്ടിലേക്ക്‌ പോകുംവഴി ശക്തമായ കാറ്റിൽ പടർന്ന കാട്ടുതീയിൽ അകപ്പെടുകയായിരുന്നു. 

സംഘത്തിലൊപ്പമുണ്ടായിരുന്ന വജ്രമണി(25), കൽപ്പന(45), ഒണ്ടിവീരൻ(28), ജയശ്രീ(23) എന്നിവർക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടാനായി. ഇവരെ ഫയർഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന്‌ രക്ഷപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top