07 April Tuesday

തേനി കാട്ടുതീ: മരിച്ചവരുടെ എണ്ണം നാലായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

തേനി> തേനിയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇടുക്കി പൂപ്പാറ പേത്തൊട്ടിയിലെ തേയിലത്തോട്ടത്തില്‍ നിന്ന് ജോലികഴിഞ്ഞ് കാട്ടുപാതിയിലൂടെ തേനി രാസിങ്കപുരത്തേക്ക് പോയവരാണ് കാട്ടുത്തീയില്‍പ്പെട്ടത്. കൊവിഡ് പരിശോധന മറികടക്കാന്‍ കാട്ടുപാതയിലൂടെ പോയവരാണ് അപകടത്തില്‍പ്പെട്ടത്.

 തേനിയില്‍ ബോഡിമേട്ട് ചെക്ക്‌പോസ്റ്റില്‍ പരിശോധനയുള്ളതിനാല്‍ കാട്ടുപാതയായ
ജണ്ടാര്‍ നിരപ്പ് വഴി അനധികൃതമായാണ് ഇവര്‍ വന്നതും പോയതും. പത്ത് പേരാണ്‌ ആകെ സംഘത്തിലുണ്ടായിരുന്നത്.

രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top