24 August Saturday

ആലുവയിൽ വീട്‌ കുത്തിത്തുറന്ന്‌ വൻ കവർച്ച; 25 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

കൊച്ചി > ആലുവ തോട്ടയ‌്ക്കാട്ടുകരയിൽ വീടു കുത്തിത്തുറന്ന‌് സ്വർണവും പണവും കവർന്നു. സെമിനാരിപ്പടി ജിസിഡിഎ റോഡ‌് പൂത്തോളിൽ ജോർജ‌് മാത്യുവിന്റെ വീട്ടിലാണ‌് കവർച്ച നടന്നത‌്. പണവും ആഭരണങ്ങളുമുൾപ്പെടെ 25 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട‌്. 20 പവൻ സ്വർണം, വജ്രാഭരണങ്ങൾ, വിദേശ കറൻസി എന്നിവയും നഷ്ടമായ സാധനങ്ങളിൽപ്പെടും. ആലുവ ഡിവൈഎസ‌്പി, സിഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ‌് സ്ഥലത്ത‌് പരിശോധന തുടരുകയാണ‌്. ഡോഗ‌് സ‌്ക്വാഡും വിരലടയാള വിദഗ‌്ധരും സ്ഥലത്തുണ്ട‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top