03 December Friday

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

തിരുവനന്തപുരം > മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനം. ഇന്ന് രാത്രി 10ന് ഒന്നും നാലും ഷട്ടറുകൾ 5 സെന്റീമീറ്റർ വീതവും രണ്ടും മൂന്നും ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ഉയർത്തും. നിലവിൽ ഷട്ടറുകൾ 140 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.

നാളെ രാവിലെ നാലിന്‌ ഇതേ അളവിൽ 30 സെന്റീമീറ്റർ കൂടി ഉയർത്തും. ഇതോടെ ഷട്ടറുകൾ ഉയർത്തിയത്‌ മൊത്തം 200 സെന്റീമീറ്ററാകും. സമീപ വാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top