Deshabhimani

കാണാതായത്‌ 138 പേരെ , മരണം 225 ; പട്ടിക പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 11:28 AM | 0 min read

കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താംദിനത്തിലേക്ക്‌. രണ്ട്‌ മൃതദേഹവും നാല്‌ ശരീരഭാഗവും കണ്ടെത്തി. ഒരു ശരീരഭാഗം ഹെലികോപ്‌റ്റർ പരിശോധനയിലാണ്‌ ലഭിച്ചത്‌.   ഉരുൾപൊട്ടലിൽ കാണാതായ 138 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 

ഇതുവരെ വയനാട്ടിൽനിന്ന് 149, നിലമ്പൂരിൽനിന്ന് 76 എന്നിങ്ങനെ 225 മൃതദേഹം കണ്ടെത്തിയതായാണ്‌ ഔദ്യോഗിക കണക്ക്‌. 192 ശരീരഭാഗങ്ങളും കണ്ടെത്തി. തിരിച്ചറിഞ്ഞ 178 മൃതദേഹവും രണ്ട്‌ ശരീരഭാഗവും ബന്ധുക്കൾക്ക്‌ കൈമാറി. 180 മൃതദേഹവും 46 ശരീരഭാഗവും സംസ്‌കരിച്ചു. വ്യാഴാഴ്‌ചയും തിരച്ചിൽ തുടരുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ആറ് സോണിൽ വിവിധ സേനാവിഭാഗങ്ങളിൽനിന്നുള്ള 1026 പേരാണ് ബുധനാഴ്ച തിരച്ചിലിൽ പങ്കാളികളായത്‌.

സർക്കാർ പുറത്തുവിട്ട പട്ടിക കാണാൻ ക്ലിക്ക് ചെയ്യുക

 



deshabhimani section

Related News

View More
0 comments
Sort by

Home