08 October Tuesday

റംബൂട്ടാ​ന്റെ കുരു തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

പെരുമ്പാവൂർ > റംബൂട്ടാൻ പഴം ഭക്ഷിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു. കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെയും ജിഷമോളുടെയും മകൾ നൂറ ഫാത്തിമ (6)യാണ് മരിച്ചത്. ഞായർ വൈകിട്ട് 5.30നായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. ഖബറടക്കം തിങ്കൾ രാവിലെ 10ന് കണ്ടന്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരങ്ങൾ : ബീമാ ഫാത്തിമ്മ, ഐസ ഫാത്തിമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top