28 January Saturday

കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു; 5 പേർക്കു പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

മൂവാറ്റുപുഴ> തൊടുപുഴ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്കു പരുക്കേറ്റു. രണ്ടു പേരുടെ നില ​ഗുരുതരം. പുത്തൻകുരിശ് സ്വദേശി ആയുഷ് ബോബി (20) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളായ എൻ ആർ വിഷ്‌ണു, അശ്വക് അഹമ്മദ് എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും അരുൺ ദിനേശ്, ഫസലു റഹ്മാൻ, സ്റ്റേ‌‌‌ഫിൻ വിൽസൺ എന്നിവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തൊടുപുഴ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിർമ്മല ഹോസ്റ്റൽ ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ഹോസ്‌റ്റ‌ൽ ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട് ആറടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. എതിരെ വന്ന കാറിനെ മറികടക്കവെ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top