02 December Monday

വനിതാ പ്രവർത്തകയുടെ പരാതി, സാമ്പത്തിക തട്ടിപ്പ്: താമരശേരി മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

താമരശേരി> സെക്രട്ടറിയ്‌ക്കും പ്രസിഡന്റിനുമെതിരെ ആരോപണങ്ങൾ മുസ്‌ലിംലീഗ് താമരശേരി പഞ്ചായത്ത് കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ചു.

പ്രസിഡന്റ് ഹാഫിസ് റഹ്മാനെതിരെ വനിതാ പ്രവർത്തക നൽകിയ പരാതിയെ തുടർന്നും സെക്രട്ടറി സുൽഫീക്കറിനെതിരെ സാമ്പത്തിക തട്ടിപ്പും ഉയർന്നത്തിനെ തുടർന്നാണ്‌ സംസ്ഥാനകമ്മിറ്റി പ്രവർത്തനം മരവിപ്പിക്കൽ നടപടിയുമായി എത്തിയത്‌. ജില്ലാ കമ്മിറ്റിയുമായി കൂടിയാലോചിച്ചു പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നാണ്‌ സംസ്ഥാന നേതൃത്വം  പറയുന്നത്‌.

ഏറെ നാളായി ലീഗിനുളളിൽ നേതൃത്വത്തിന്റ അഴിമതിയ്‌ക്ക്‌ എതിരെ മറു വിഭാഗം കലഹങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇവർ ഉന്നയിച്ചവാദങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌  സംസ്ഥാനകമ്മിറ്റി തീരുമാനം. നേതൃത്വത്തിന്റ പിടിപ്പുകേടിൽ കമ്മിറ്റിയാകെ മരവിപ്പിച്ചതിൽ ഒരു വിഭാഗത്തിന്‌ അതൃപ്‌തിയിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top