22 October Thursday

തലശ്ശേരിയിൽ ആർഎസ്‌എസ്‌ കാര്യാലയത്തിന്‌ ആർഎസ്‌എസ്‌ തന്നെ ബോംബെറിഞ്ഞു; തമ്മിലടി നാടിന്‌ ഭീഷണിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
തലശേരി > ഇടത്തിലമ്പലത്ത‌് ആർഎസ‌്എസ്സുകാർ തമ്മിലുള്ള ഏറ്റുമുട്ടൽ സമാധാനത്തിന‌് ഭീഷണിയാവുന്നു. ആർഎസ‌്എസ‌് പ്രവർത്തകനായ മഠത്തുംഭാഗത്തെ പ്രമോദിനെ തല്ലിച്ചതച്ചതിനുപിറകെ  ഇടത്തിലമ്പലത്തെ കാര്യാലയവും ആക്രമിക്കപ്പെട്ടു. ഞായറാഴ‌്ച അർധരാത്രി ഓഫീസിനുനേരെ ബോംബെറിഞ്ഞെന്നാണ‌് പറയുന്നത‌്.
 
തമ്മിലടിയിൽനിന്ന‌് ശ്രദ്ധതിരിക്കാൻ സിപിഐ എമ്മിനെ സംഭവത്തിലേക്ക‌് വലിച്ചിഴക്കാനും ശ്രമമുണ്ട‌്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ‌്നം ഒതുക്കാൻ കഴിഞ്ഞദിവസം അനുരഞ്ജന ചർച്ച നടന്നിരുന്നു. അഭിപ്രായ ഭിന്നതയിലാണ‌് തെറ്റിപ്പിരിഞ്ഞത‌്. ഇതിന‌് പിന്നാലെയുണ്ടായ ബോംബേറിൽ സംശയങ്ങൾ പലതുണ്ട‌്. ആർഎസ‌്എസ്സിന്റെ ജില്ലയിലെ പ്രധാന ക്രമിനൽ താവളമാണ‌് ഇടത്തിലമ്പലം. ഭിന്നിച്ചുനിൽക്കുന്നവരെ ഒന്നിപ്പിക്കാനുള്ള നേതൃത്വത്തിന്റെ കൗശലമാണോ ഇതിന‌് പിന്നിലെന്ന‌് സംശയവുമുയർന്നിട്ടുണ്ട‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top