27 November Saturday

തലശേരി - മൈസൂരു റെയിൽപ്പാത; ഹെലിബോൺ 
സർവേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ഹെലിബോൺ സർവേയുടെ ഭാഗമായി ഹെലികോപ്‌ടർ പറത്തുന്നു

ബത്തേരി > തലശേരി - മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി. ബത്തേരി സെന്റ്‌മേരീസ്‌ കോളേജ്‌ ഹെലിപ്പാഡ്‌ ബേസ്‌ ഗ്രൗണ്ടായുള്ള സർവേയുടെ ആദ്യദിനത്തിൽ മീനങ്ങാടി, കേണിച്ചിറ ഭാഗങ്ങളാണ്‌ ഉൾപ്പെടുത്തിയത്‌.
 
ഹെലികോപ്‌റ്ററിൽ 700 കിലോ ഭാരമുള്ള ഇലക്‌ട്രോ മാഗ്നറ്റിക്‌ ഇൻസ്‌ട്രുമെന്റ്‌ ഘടിപ്പിച്ചായിരുന്നു റെയിൽപ്പാതയുടെ അലൈൻമെന്റ്‌ നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നുള്ള സർവേ. ഹെലികോപ്‌റ്ററിൽനിന്ന്‌ 20 മീറ്റർ താഴെയാണ്‌ ഉപകരണം റോപ്പുകൾ മുഖേന ഘടിപ്പിച്ചത്‌. ഭൂനിരപ്പിൽനിന്ന്‌ 500 മീറ്റർ വരെ താഴ്‌ചയിലുള്ള കാര്യങ്ങൾ ഇതുവഴി നിരീക്ഷിക്കാനാവും. ഇതിൽ മണ്ണിന്റെ, ഘടന, പാറക്കൂട്ടങ്ങൾ, ജലസ്രോതസ്സുകൾ തുടങ്ങിയവ പരിശോധിക്കാനാവും.
 
കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി ഹൈദരാബാദ്‌ ആസ്ഥാനമായ നാഷണൽ ജ്യോഗ്രഫിക്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌  സർവേ ഏറ്റെടുത്ത്‌ നടത്തുന്നത്‌. ഇലക്‌ട്രോ മാഗ്നറ്റിക്‌ ഉപകരണത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്‌ ഡെൻമാർക്കിൽനിന്നുള്ള രണ്ട്‌ എൻജിനിയർമാരാണ്‌. ജില്ലയിലെ സർവേ പൂർത്തിയായാൽ സംഘം തലശേരിയിലേക്ക്‌ തിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top