തലശേരി > തലശേരി നഗരസഭയില്‍ എല്‍ഡിഎഫിന് ആദ്യജയം. കോടിയേരി മമ്പള്ളിക്കുന്ന് 27ാം വാര്‍ഡില്‍ സിപിഐ എമ്മിലെ എ സിന്ധു എതിരില്ലാതെ വിജയിച്ചു. നിര്‍ദേശകന്റെ വ്യാജ ഒപ്പിട്ട പത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്യാമള പിന്‍വലിച്ചതോടെയാണ് വിജയം. ഞായറാഴ്ച രാവിലെ നഗരസഭ റിട്ടേണിങ്ങ്ഓഫീസര് മുമ്പാകെ എത്തിയാണ് പത്രിക പിന്‍വലിച്ചത്.
മമ്പള്ളിക്കുന്ന് വാര്‍ഡിലെ വോട്ടറുടെ വ്യാജ ഒപ്പിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടതെന്ന് കാണിച്ച് ന്യൂമാഹി പൊലീസിലും റിട്ടേണിങ്ങ്ഓഫീസര്ക്കും വോട്ടര്‍ ശനിയാഴ്ച പരാതി നല്കി. ആരാണ് ഒപ്പിട്ടതെന്ന് തനിക്കറിയില്ലെന്ന് സ്ഥാനാര്‍ഥിയും വ്യക്തമാക്കി.
വ്യാജ ഒപ്പിട്ട് പത്രിക സമര്‍പ്പിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ കേസ് വരുമെന്ന് ഉറപ്പായതോടെയാണ് പത്രിക പിന്‍വലിച്ചത്. കഴിഞ്ഞ തവണ 578 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണിത്. 33 വാര്‍ഡായ പുന്നോല്‍ ഈസ്റ്റുകാരിയാണ് സ്ഥാനാര്‍ഥി ശ്യാമള. ബിജെപിക്കും മമ്പള്ളിക്കുന്നില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..