24 February Monday

പൂജയ്‌‌‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബാലരാമപുരത്ത് പൂജാരി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

തിരുവനന്തപുരം > പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മണിപ്പോറ്റി എന്ന മണിയപ്പനെയാണ് (54) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. പൂജയ്‌ക്കായി എത്തിയ 15 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്‌‌സോ ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്.

പടിഞ്ഞാറെ കോട്ട സുഭാഷ് നഗറിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് മണിയപ്പന്‍. ബാലരാമപുരം ലളിത ഭവനില്‍ താമസക്കാരനായിരുന്ന ഇയാള്‍ ഇപ്പോള്‍ പെരിങ്ങമ്മല കാര്‍ത്തിക ജംഗ്ഷനില്‍ ഒരു വാടക വീട്ടിലാണ് താമസം. ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ എ കെ ഷെറിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


പ്രധാന വാർത്തകൾ
 Top