25 September Saturday

മയക്കുമരുന്നുകളുമായി ടെക്‌നോപാർക്ക്‌ ജീവനക്കാരടക്കം 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


തിരുവനന്തപുരം > മയക്കുമരുന്നുകളുമായി യുവതിയും യുവാക്കളും അറസ്റ്റില്‍ . ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണന്‍ (25), ശ്രുതി എസ് എന്‍ (25) എന്നിവരും കോഴിക്കോട് സ്വദേശി പി ടി നൗഷാദുമാണ്‌  പിടിയിലായത്.

വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവര്‍ സംഘം പിടിയിലായത്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top