25 August Sunday

സ്കൂട്ടർ ഓടിച്ച് പഠിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട അധ്യാപികക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

ശ്രീജ (32)

ഇടുക്കി/ഏലപ്പാറ> സ്കൂട്ടർ ഓടിച്ചു പഠിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട അധ്യാപികക്ക് ദാരുണാന്ത്യം. ഉപ്പുതറ കാപ്പി പതാൽ സ്വദേശിനി  ശ്രീജ  (32 ) യാണ് മരിച്ചത്. അധ്യാപിക സ്കൂട്ടി ഓടിച്ചു പരിശീലിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് വൈക്കത്ത് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഇവർ മരിച്ചതായി ബന്ധുക്കൾ വിവരം ലഭിച്ചു.

കഴിഞ്ഞ 12 ന് വൈകിട്ട് സ്കുൾ മൈതാനത്ത് സ്കൂട്ടി ഓടിച്ചു പരിശിലനം നടത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട് 15 അടി ഉയരത്തിൽ നിന്നും താഴെയുള്ള സ്കുൾ കെട്ടിടത്തിലേക്ക് സ്കൂട്ടി മറിയുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

നാട്ടുകാരും സുഹൃത്തുക്കളും ശ്രീജയുടെ ജീവൻ രക്ഷിക്കാൻ സഹായനിധി സ്വരൂപിചിരിന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. രണ്ട് മക്കൾ ഉണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top