07 June Sunday

ടിസിസി നൽകിയത്‌ 25,000 ലിറ്റർ സോഡിയം ഹൈപ്പോ ക്ലോറേറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

കളമശേരി
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് സൗജന്യമായി വിതരണം ചെയ്തത് 25,000 ലിറ്റർ ഗാഢ സോഡിയം ഹൈപ്പോ ക്ലോറേറ്റ്.  ഒരു ലിറ്റർ ഗാഢ സോഡിയം ഹൈപ്പോ ക്ലോറേറ്റ് 20 ലിറ്ററായി നേർപ്പിച്ചെടുത്താണ് ഉപയോഗിക്കുക. അഞ്ചുലക്ഷം ലിറ്ററിന് തുല്യമായതാണ് ഇതുവരെ നൽകിയത്. ലിറ്ററിന് 100 രൂപയാണ് വിപണിവില.

ഫയർ സർവീസിന്റെ സഹായത്തോടെ റോഡ്, മാർക്കറ്റ്, ബസ് സ്റ്റോപ്പുകൾ തുടങ്ങിയവ ശുചീകരിക്കാൻ സോഡിയം ഹൈപ്പോ ക്ലോറേറ്റാണ് ഉപയോഗിക്കുന്നത്. ഇതിന്റെ കേരളത്തിലെ ഏക ഉൽപ്പാദകർ ടിസിസിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനു കീഴിലുള്ള വിവിധ ഏജൻസികൾക്കുമാണ് ശുചീകരണ ലായനി നൽകിയത്.  തുടർന്നും ആവശ്യത്തിന് ക്ലീനിങേ്‌ ലോഷൻ സൗജന്യമായി നൽകും.

സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഏലൂരിലെ ടിസിസി ഉടൻ തുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്‌ ടിസിസി ഭരണവിഭാഗം ഡയറക്ടർ കെ വിജയകുമാർ പറഞ്ഞു. ടിസിസിയാണ് മറ്റെല്ലാ സ്ഥാനപനങ്ങൾക്കും ആവശ്യമായ ക്ലോറിൻ നൽകുന്നത്.  വാട്ടർ അതോറിറ്റിക്ക് ജലശുദ്ധീകരണത്തിനും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കും കൂടിയ അളവിൽ ക്ലോറിൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്‌.


പ്രധാന വാർത്തകൾ
 Top