കോഴി നികുതി ഇളവ് നല്‍കിയതില്‍ അഴിമതി; കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2016, 10:04 AM | 0 min read

തിരുവനന്തപുരം > ഇറച്ചികോഴികളെ അന്യസംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന് നികുതി ഇളവ് നല്‍കിയതുമായി ബന്ധപെട്ട പരാതിയില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.

തമിഴ്നാട്ടില്‍ നിന്ന് ഇറച്ചികോഴികളെ ഇറക്കുമതി ചെയ്യാന്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിന് അനധികൃതമായി നികുതി ഇളവ് നല്‍കിയതായാണ് പരാതി. നികുതി ഇളവ് നല്‍കിയത് മൂലം സംസ്ഥാനസര്‍ക്കാരിന് 200 കോടിയുടെ വരുമാന നഷ്ടം ഉണ്ടായെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാണിയെ പ്രതിചേര്‍ത്താണ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
 



deshabhimani section

Related News

0 comments
Sort by

Home