19 January Sunday

താനൂരിൽ മുസ്ലീം ലീഗ്‌ ആക്രമണം; രണ്ട്‌ സിപിഐ എം പ്രവർത്തകർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

താനൂർ > അഞ്ചുടിയിൽ ലീഗ് ആക്രമണത്തിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് പരിക്ക്. അഞ്ചുടി സ്വദേശികളായ ചീമ്പാളിന്റെ പുരക്കൽ സക്കരിയ(42), കോയാമുവിന്റെ പുരക്കൽ നാസർ(42) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വലയുടെ അറ്റകുറ്റപണികൾ കഴിഞ്ഞ് പൊന്നാനിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ അഞ്ചുടി ലീഗ് ഓഫീസിന് മുന്നിൽ തമ്പടിച്ചിരുന്ന ലീഗ് പ്രവർത്തകരായ ഏനിന്റെപുരക്കൽ സ്വാലിഹ്, പെട്ടിയന്റെ പുരക്കൽ അർഷാദ്, കുപ്പന്റെ പുരക്കൽ നൗഫൽ എന്നിവരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ഇവരെ തടയുകയായിരുന്നു.

 സിപിഐ എം പ്രവർത്തകരെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നും, അഞ്ചുടിയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം  സക്കരിയയാണെന്നും പറഞ്ഞ് സക്കരിയയെ മർദ്ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാസർ തടയാൻ ശ്രമിച്ചുവെങ്കിലും നാസറിനെയും ആക്രമിച്ചു. പട്ടിക ഉപയോഗിച്ചുള്ള ആക്രമണത്തിൽ സക്കരിയയുടെ കാലിന് പരിക്കേറ്റു. സംഭവമറിഞ്ഞ് പ്രദേശത്തെ സ്ത്രീകളും, പൊലീസും എത്തിയതോടെയാണ് അക്രമികൾ പിന്മാറിയത്. പൊലീസിനു മുമ്പിൽ വച്ചും കൊലവിളിയുയർത്തി. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top