ജയകുമാറിന് സർക്കാരിന്റെ കൈത്താങ്ങ്; ആശ്രിതസർട്ടിഫിക്കറ്റ് മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം> തന്റെ ജീവിതം ഭദ്രമായ ആശ്വാസത്തിലാണ് താലൂക്ക് അദാലത്തിൽ നിന്നും തമ്പാനൂർ സ്വദേശി ജയകുമാർ മടങ്ങിയത്. വിദ്യാഭ്യാസവകുപ്പിൽ ഡിപിഐ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പർ ആയി ജോലി നോക്കവേ മരണപ്പെട്ടുപോയ ബേബിയുടെ മകനാണ് ജയകുമാർ. കൂലിപ്പണിക്കാരനായ ജയകുമാറിന് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ആശ്രിത സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്കു തല അദാലത്തിൽ അപേക്ഷ നൽകിയ ജയകുമാറിന്റെ മുന്നോട്ടുള്ള ജീവിതത്തിന് സർക്കാർ കരുതലാവുകയായിരുന്നു. ആശ്രിതനിയമനത്തിനായുള്ള ആശ്രിത സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് തന്നെ ജയകുമാറിന് കൈമാറി. നിറ കണ്ണുകളോടെയാണ് ജയകുമാർ മുഖ്യമന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി വേദി വിട്ടത്.
0 comments