Deshabhimani

കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ തിരിച്ചെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 08:10 AM | 0 min read

മലപ്പുറം> മലപ്പുറത്ത് കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസില്‍ദാര്‍ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍.

കഴിഞ്ഞ ബുധാനാഴ്ച മുതലാണ് തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരായ പി ബി ചാലിബിനെ കാണാതായത്. ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, ചാലിബിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ പുലര്‍ച്ചെയാണ് ഓണ്‍ ആയത്. പുലര്‍ച്ചെ രണ്ട് മണിക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി. പിന്നീട് രാവിലെ ഏഴ് മണിക്ക് ശേഷവും ഫോണ്‍ ഓണായി. തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുകയായിരുന്നു

 



deshabhimani section

Related News

0 comments
Sort by

Home