24 January Friday

2019ലെ ബഷീര്‍ അവാര്‍ഡ് ടി പത്മനാഭന്; പുരസ്‌കാരം "മരയ' എന്ന കഥാസമാഹാരത്തിന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

കോട്ടയം >  തലയോലപ്പറമ്പ്‌ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ അവാര്‍ഡ് ടി പത്മനാഭന്.  "മരയ' എന്ന കഥാസമാഹാരത്തിനാണ്‌ പുരസ്‌ക്കാരം. 50,000 രൂപയും പ്രശസ്തിപത്രവും സി എന്‍ കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമടങ്ങുന്നതാണ്‌ അവാര്‍ഡ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ വച്ച് അവാര്‍ഡ് സമര്‍പ്പിക്കും.

 ഡോ.എം തോമസ് മാത്യു, കെ സി നാരായണന്‍, ഡോ. കെ എസ് രവികുമാര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റി, ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.വി.കെ ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് അവാര്‍ഡ് നിശ്ചയിച്ചത്.  സൂക്ഷ്മഭാവങ്ങളുടെ കാവ്യാത്മകമായ ആവിഷ്‌കാരമാണ് പത്മനാഭന്‍ കഥകളെന്നും "മരയ'യിലെ കഥകളും ഇത്തരത്തിലുള്ളതാണെന്നും -ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മലയാളത്തിലെ ഏറ്റവും വലിയ കഥാകാരന്‍മാരിൽ ഒരാളായ ബഷിറിന്റെ പേരിലുള്ള പുരസ്കാരം ഈ വലിയ കഥാകാരനുള്ള മഹത്തായ ഉപഹാരമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറ‍ഞ്ഞു.



 


പ്രധാന വാർത്തകൾ
 Top