14 December Saturday

"അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂ'‐ അധ്യാപക ഒഴിവിലേക്കുള്ള പരസ്യം അമ്പലത്തിലേക്കുള്ളതാക്കി ടി പി സെൻകുമാർ; പരിഹാസവുമായി സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എയ്‌ഡഡ് സ്‌കൂളുകളിലേക്കുള്ള അധ്യാപകരുടെ ഒഴിവ്‌ സംബന്ധിച്ച വിജ്ഞാപനം അമ്പലത്തിലേക്കുള്ള നിയമനത്തിനുള്ളതാക്കി ദുർവ്യാഖ്യാനിച്ച്‌ ടി പി സെൻകുമാർ. അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂവെന്നും സംസ്‌കൃതം പഠിക്കാൻ പാടില്ലെന്നുമാണ്‌ ടി പി സെൻകുമാറിന്റെ വർഗീയ പരാമർശം. 








തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എയ്‌ഡഡ് ഹൈസ്‌കൂളിലേക്കും യുപി സ്‌കൂളിലേക്കും അധ്യാപക തസ്‌തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനമാണ്‌ സെൻകുമാർ അമ്പലത്തിലേക്കുള്ള നിയമനത്തിന്‌ അറബി പഠിക്കണമെന്ന തരത്തിൽ പ്രചരിപ്പിച്ചത്‌. പാർ്‌ടൈം ലോവർ ഗ്രൈഡ്‌ അറബി അധ്യാപക ഒഴിവിലേക്കുള്ള പരസ്യം അമ്പലത്തിലെ ഒഴിവിലേക്ക്‌ അറബി യോഗ്യതയായി കണക്കാക്കുന്നു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.









എന്നാൽ ഇതിനെതിരെ നിരവധി പേരാണ്‌ പ്രതികരണവുമായി രംഗത്തെത്തിയത്‌. എയ്‌ഡഡ്‌ സ്‌കൂളിലെ അധ്യാപകരുടെ ഒഴിവിലേക്കുള്ള പരസ്യമാണെന്നും അമ്പലത്തിലെ പൂജാരിക്കായുള്ള പരസ്യമല്ലെന്നും വിമർശനമുയർന്നു. അറബി പഠിക്കുന്നത്‌ എങ്ങനെ തെറ്റാകുമെന്നും അവർ ചോദിക്കുന്നു. ഉന്നതസ്ഥാനം അലങ്കരിച്ച ഒരാൾ ഇങ്ങനെ തരം താഴരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും നിരവധി പേർ പ്രതികരണവുമായെത്തി. എന്നാൽ വായനക്കാരുടെ ചോദ്യങ്ങൾക്കൊന്നും സെൻകുമാർ പ്രതികരിച്ചിട്ടില്ല. 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top