12 November Tuesday

പ്രശസ്‌ത സിനിമാ അഭിനേത്രി ടി പി രാധാമണി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

തിരുവനന്തപുരം > പ്രശസ്‌ത സിനിമാ അഭിനേത്രി ടി പി രാധാമണി അന്തരിച്ചു. ഏറെനാളായി രോഗ ബാധിതയായി ചികിത്സയിലായിരുന്നു.
എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ 'തമ്പ്രാന്‍ തൊടുത്തത് മലരമ്പ് ' എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു. തിലകന്‍ ആദ്യമായി അഭിനയിച്ച പെരിയാറില്‍ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അടുക്കള എന്ന സിനിമ നിര്‍മ്മിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലുമായി.

മലയാളത്തിലും തമിഴിനും പുറമെ ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ രാധാമണി കൈകാര്യം ചെയ്തിട്ടുണ്ട്.  ഒന്നരവര്‍ഷം മുന്‍പ് ശ്വാസകോശത്തെ അര്‍ബുദം ബാധിക്കുകയായിരുന്നു. രോഗം തലച്ചോറിലേക്ക് കൂടി പടര്‍ന്നതോടെയാണ് തീര്‍ത്തും അവശയായി.

ചികിത്സക്ക് പണമില്ലാതെ രാാധാമണി ബുദ്ധിമുട്ടുന്നുവെന്ന വാര്‍ത്ത വന്നയുടന്‍തന്നെ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. സാംസ്‌കാരിക ക്ഷേമനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുകയും ചെയ്‌തിരുന്നു.


പ്രധാന വാർത്തകൾ
 Top