25 August Sunday

ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്കാരം ടി പി പദ്മനാഭന്

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

കൊച്ചി> കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക് ജെയ്ജി പീറ്റർ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം ടി പി പദ്മനാഭന്. പയ്യന്നൂരിലെ സൊസൈറ്റി ഫോർ എൻവയൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള (സീക്ക്) ഡയറക്ടറും പരിസ്ഥിതി വിദ്യാഭ്യാസ മാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ് പദ്മനാഭൻ.

പരിസ്ഥിതി ബോധവൽകരണത്തിന് നാൽപതിലേറെ വർഷമായി നടത്തുന്ന സംഭാവനകൾ പരിഗണിച്ചാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കുന്നതെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

മേയ് നാലിനു വൈകിട്ട് മൂന്നിന് എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം കെ പ്രസാദ് പുരസ്കാരം നൽകും. ജെയ്ജി പീറ്റർ അനുസ്മരണ പ്രഭാഷണം കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു നിർവഹിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് കെ വി സുധാകരൻ  അധ്യക്ഷനാകും


പ്രധാന വാർത്തകൾ
 Top