14 June Monday

വടകര നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി പി ചന്ദ്രന്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ടി പി ചന്ദ്രന്‍

വടകര > വടകര നഗരസഭാ മുന്‍  ചെയര്‍മാന്‍ പുതുപ്പണം മാണിക്കാമ്പത്ത് ടി പി ചന്ദ്രന്‍ (72) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 

സിപിഐ എം വടകര ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം, വടകര മര്‍ച്ചന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വടകരയില്‍ വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകരിലൊരാളും, കരിമ്പനപ്പാലത്തെ  ഓട്- മരം  വ്യാപാരിയുമായിരുന്നു. മൂന്ന് തവണ നഗരസഭ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെഎസ്‌വൈഎഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ടി പി ചന്ദ്രന്‍ അവസാന നാളുകള്‍ വരെയും രാഷ്ട്രീയ സാംസ്‌കാരിക പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. നഗരസഭ ചെയര്‍മാന്‍ എന്ന നിലയില്‍ വടകരയില്‍ നിരവധിയായ വികസനങ്ങള്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് .

ഭാര്യ: സുശീല. മക്കള്‍: ഷനീഷ് ( ഉണ്ണി കരിമ്പനപ്പാലം), ഷൈന, ഷജിന (അധ്യാപിക മേമുണ്ട ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍), ഷാജി (ഗള്‍ഫ്). മരുമക്കള്‍: ബിജു ( വടകര നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍), സനൂപ് (കണ്ണൂര്‍), അഭിന, കാവ്യ. സഹോദരങ്ങള്‍: ശശീന്ദ്രന്‍ (യുഎല്‍ സി സി ), സുരേന്ദ്രന്‍ (മര വ്യാപാരി ), പരേതനായ പ്രകാശന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top