15 October Tuesday

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജടക്കം നാല് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

കൊച്ചി> പാലാരിവട്ടം മേല്‍പ്പാലം അഴിമതയില്‍ ടി ഒ സൂരജ് അടക്കം നാലുപേര്‍ അറസ്റ്റില്‍. സൂരജ് ഉള്‍പ്പെടെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്കോ ജനറല്‍
മാനേജര്‍ ബെന്നി പോള്‍, കിറ്റ്കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരാണ് അറസ്റ്റിലായത്.

സ്പീഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും മൂന്ന് മാസംവരെയാണ് തല്‍സ്ഥാനത്തുണ്ടായിരുന്നതെന്നും പാലത്തിന്റെ 90 ശതമാനം പണികളും അതിന് ശേഷമാണ് നടന്നതെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 പാലത്തിന്റെ പൈലിങ് പണിക്കുമുന്നേ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി. നിര്‍മാണത്തില്‍ പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് ആരും ബോധപൂര്‍വം ചെയ്തതല്ല. പാലം അറ്റകുറ്റപ്പണിക്ക് സര്‍ക്കാരിന് നഷ്ടമുണ്ടാകില്ല. അതിന്റെ ബാധ്യത പാലം നിര്‍മിച്ച കരാറുകാരനാണ്.സ്പീഡിലെ മറ്റ് പദ്ധതികള്‍ക്കൊന്നും സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ലെന്നും സൂരജ്  ഇന്നലെ വിശദീകരിക്കുകയുണ്ടായി

അതേസമയം, പാലം ടെന്‍ഡര്‍ നടപടികള്‍ മുതല്‍ രൂപകല്‍പ്പന വരെയുള്ള കാര്യങ്ങളാണ് ടി ഒ സൂരജില്‍ നിന്നും ചോദിച്ചതെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയത്. സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നപ്പോഴാണ് പാലം നിര്‍മാണത്തിന്റെ പണികള്‍ക്ക് തുടക്കമിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 ടെന്‍ഡര്‍ നടപടികളെക്കുറിച്ച് സൂരജിന് അറിയാം. പാലത്തിന്റെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയത് സൂരജിന്റെ കാലത്തായിരുന്നു. രൂപകല്‍പ്പനയില്‍ ഗുരുതര പിഴവുണ്ടെന്ന് വിദ്ഗ്ധര്‍ കണ്ടെത്തിയിട്ടുണ്ടെന്നും  വിജിലന്‍സ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സൂരജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.

 


പ്രധാന വാർത്തകൾ
 Top