06 August Thursday

"ബെന്നി ബഹനാനും ടി എൻ പ്രതാപനും ഇതുവരെ പണം നൽകിയില്ല; ഭാര്യയുടെ സ്വർണം പണയംവച്ച പലിശ കൂടുന്നതല്ലാതെ ഒരു മാറ്റവും ഇല്ല"

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ സ്റ്റേജ് ഓൺ വീൽ വാഹനം തയ്യാറാക്കി നൽകിയതിൽ യുഡിഎഫ്‌ എംപിമാർ പണം നൽകാതെ വഞ്ചിച്ചെന്ന ആരോപണവുമായി ടെക്‌നീഷ്യൻ. ആലുവ സ്വദേശി പ്രവീൺ വി പിയാണ്‌ ചാലക്കുടി എംപി ബെന്നി ബഹനാനും തൃശ്ശൂർ എംപി ടി എൻ പ്രതാപനുമെതിരെ ആരോപണവുമായി രംഗത്ത്‌ വന്നത്‌. പല മുന്നണികൾക്കും വാഹനം തയ്യാറാക്കി നൽകിയെന്നും യുഡിഎഫിന്റെ രണ്ട്‌ എംപിമാരാണ്‌ പണം നൽകാത്തതെന്നും പ്രവീൺ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ ആരോപിക്കുന്നു. പ്രവീണിന്റെ പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ.

2019 ഏപ്രിൽ മാസം നടന്ന ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സ്റ്റേജ് ഓൺ വീൽ (സ്റ്റേജ്, മികച്ച ശബ്‌ദ സംവിധാനം, കറന്റ്‌ ഉൾപ്പെടയുള്ള സഞ്ചരിക്കുന്ന വാഹനം ) ഞാൻ നിർമിച്ചു നൽകുകയുണ്ടായി. എല്ലാ പാർട്ടിക്കാരും യാതൊരു ബുദ്ധിമുട്ടും കാണിക്കാതെ ഇലക്ഷൻ കഴിഞ്ഞു ഉടനെ ഞങ്ങളുടെ കണക്കു തീർത്തപ്പോൾ UDF മുന്നണിയുടെ ചെയർമാനടക്കം 2 MP മാരുടെ വാഹനങ്ങൾ ചെയ്ത വകയിൽ ലക്ഷ കണക്കിന് രൂപയാണ് എനിക്ക് കിട്ടാനുള്ളത് (എറണാകുളം MP ശ്രീ. ഹൈബി ഈഡനും 2വാഹനം ഞാൻ നിർമ്മിച്ചു കൊടുത്തിരുന്നു... അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ബില്ല് settle ചെയ്തത് ഇവിടെ പരാമർശിച്ചു കൊള്ളട്ടെ )

മുവാറ്റുപുഴയിലെ പാർട്ടിയിലെ ഒരു പ്രമുഖനായ പ്രവർത്തകനാണ് ഇവർക്കെല്ലാം വേണ്ടി ഞങ്ങളെ പോലുള്ളവരെ വാഹനങ്ങൾ ഏൽപ്പിക്കുന്നത് എന്നാൽ ഇദ്ദേഹവും ഒരുപാട് ഇവരോട് ക്യാഷ്‌നായി അലഞ്ഞു ഗതി കെട്ടപ്പോൾ എന്നോട് ഒന്ന് ഇവരുമായി സംസാരിക്കാൻ ഇവരുടെ നമ്പർ നൽകുകയും തുടർന്ന് ഞാൻ കാൾ, വാട്ട്സാപ്പ്, മുഖേനെ ബദ്ധപ്പെടുകയും നേരിട്ട് ഒരു ദിവസം ബഹു. ചെയർമാനെ പോയി കാണുകയും എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞു "എനിക്ക് നിങ്ങളുമായി ഇടപാടില്ലാലോ എന്നാലും ഞാൻ എത്രയും പെട്ടന്ന് Mr.മുവാറ്റുപുഴക്കു പൈസ കൊടുത്ത് കണക്കു തീർത്തു കൊള്ളാമെന്നും " തീരെ താല്പര്യമില്ലാത്ത വിധത്തിൽ ഒഴിവാക്കി.

വീണ്ടും 3 മാസം കഴിഞ്ഞു. ഇവരുമായി എനിക് നേരിട്ട് ഇടപാട് ഇല്ലെങ്കിലും ക്യാഷ് എനിക്കാണ് കിട്ടാനുള്ളത് എന്നുള്ളത് കൊണ്ടും രണ്ട് ഞായറാഴ്ച മുന്നേ ഈ മുവാറ്റുപുഴയിലെ പ്രമുഖൻ വിളിച്ചത് പ്രകാരം MP യുടെ വീട്ടിൽ പോയി. സ്ഥലത്തില്ലാത്തതിനാൽ അടുത്ത ആഴ്ച കണക്കു തീർത്തു കൊള്ളാമെന്നു അദ്ദേഹത്തോട് പറയുന്നത് എന്നെ സ്പീക്കർ ഫോണിൽ കേൾപ്പിച്ചതാണ്.. എന്നാൽ പിന്നീട് പ്രത്യേകിച്ച് കാര്യമൊന്നും സംഭവിച്ചില്ല.. ഇതിനായി പൈസ മുടക്കാൻ പെണ്ണും പിള്ളയുടെ സ്വർണം പണയം വച്ച വകയിൽ പലിശ കൂടുന്നതല്ലാതെ ഒരു മാറ്റവും ഇല്ല... ഇത് കൂടാതെ തൃശ്ശൂർ MP ക്കു വിട്ട വാഹനത്തിലെ ഡ്രൈവറോടും, ടെക്‌നീഷ്യനോടൊക്കെ ഉള്ള അവിടുത്തെ ഒരു നേതാവിന്റെ പെരുമാറ്റം ഒക്കെ ആലോചിക്കുമ്പോൾ നമുക്കുണ്ടാകുന്ന വിഷമം ഇരട്ടിക്കുകയാണ് ( 25 ൽ കൂടുതൽ വാഹനങ്ങൾ വിട്ടതിൽ മോശം പെരുമാറ്റം ഒരേ ഒരു സ്ഥലത്തു നിന്നും മാത്രം )

പ്രിയ നേതാക്കൾക്ക് ക്യാഷ് തരാൻ ഇല്ലാഞ്ഞിട്ടല്ല എന്നു നന്നായി അറിയാം. ആവശ്യം കഴിഞ്ഞിട്ടു മാസം 8 ആയി നിങ്ങൾക്ക് ഞങ്ങളുടെയൊക്കെ നികുതി പണത്തിൽ നിന്നും കിട്ടിയ ശമ്പളവും, മറ്റു ആനുകൂല്യങ്ങളും ഇതിൽ കൂടുതൽ ഉണ്ടാകില്ലേ? ശരിക്കും നിങ്ങൾ ഞങ്ങൾ സാധാരണ ജനങ്ങൾക്ക്‌ മാതൃക ആകേണ്ടവരല്ലേ?  സ്വയമായി ജോലി കണ്ടെത്തി ജീവിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് കേരളം നേരിട്ട പ്രളയത്തിന് ശേഷം ജോലി വളരെ കുറവാണ്. കൂടാതെ ഇത് പോലുള്ള കബളിപ്പിക്കൽ കൂടിയാകുമ്പോൾ എന്ത് ചെയ്യണം എന്നറിയില്ല...
പരാതിയുമായി എവിടെയും പോകാൻ പറ്റില്ല കാരണം നമുക്ക് നീതിയും കിട്ടില്ല കൂടാതെ എതിർ വശത്തു നിങ്ങൾ വളരെ ശക്തരാണ്..

എന്നാലും നേതാക്കളെ ലേശം ഉളുപ്പ് !!


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top