20 April Tuesday

ബിജെപിയിൽ ചേരുമെന്ന 
ഭീഷണി ന്യൂനപക്ഷ 
വോട്ട്‌ പിടിക്കാൻ‌‌: ടി എം തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


തിരുവനന്തപുരം
യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കിൽ കൂട്ടത്തോടെ ബിജെപിയിൽ ചേരുമെന്ന ചില കോൺഗ്രസ് നേതാക്കളുടെ ഭീഷണി ന്യൂനപക്ഷ വോട്ട്‌ ലക്ഷ്യമിട്ടുള്ള ബ്ലാക്ക്‌ മെയിലിങ്ങാണെന്ന്‌ ധനമന്ത്രി ടി എം തോമസ് ഐസക് .  മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ ജയിപ്പിച്ചില്ലെങ്കിൽ  കൈപ്പത്തിയിൽ ജയിച്ചവരെ ചാക്കിലാക്കി ബിജെപി  സർക്കാരുണ്ടാക്കുമെന്നാണ്‌ പ്രധാനനേതാവിന്റെ ഗദ്ഗദം‌‌. ജയിച്ചാലും തോറ്റാലും ബിജെപിയെന്നാണ് കോൺഗ്രസുകാരുടെ അവസ്ഥയെന്നും  ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

ശിഷ്ട രാഷ്ട്രീയജീവിതത്തിൽ  ബിജെപിയിൽ ചേരണമെങ്കിലാകാം. ഭീഷണി ഉയർത്തേണ്ടതില്ല. ഭീഷണിയും വെല്ലുവിളിയും സംഘപരിവാർ ഭാഷയാണ്‌. ഭീഷണി മുഴക്കുന്നവർക്ക്  അറിയാവുന്ന ‘രാഷ്ട്രീയ പ്രവർത്തനം’ അക്രമമാണ്. കോൺഗ്രസിൽനിന്നുകൊണ്ട്‌ ഇക്കാലമത്രയും അത്‌ സിപിഐ എമ്മിനെതിരെ പ്രയോഗിച്ചു. ഇക്കൂട്ടർ ബിജെപിയിൽ ചേർന്നാൽ ആദ്യലക്ഷ്യം മതന്യൂനപക്ഷങ്ങളായിരിക്കും. 

ഇത്തരം ഭീഷണികൾക്ക്‌ കാരണം യുഡിഎഫിന്റെ നെടുംകോട്ടയായ മലപ്പുറത്തെ മാറ്റമാണ്‌.  ജില്ലയുടെ രാഷ്ട്രീയസ്വഭാവം മാറുന്നു. മലപ്പുറം കൈവിടുമെന്ന ഭീതിയാണ്, ‘തോൽപ്പിച്ചാൽ ബിജെപിയായിക്കളയും’ എന്ന കോൺഗ്രസിന്റെ വെല്ലുവിളിയുടെ ഉറവിടമെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top